യു പി മസ്ജിദിൽ വെടിവെപ്പ് കൊലക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
യു പി മസ്ജിദിൽ വെടിവെപ്പ് കൊലക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി:ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് അനധികൃത സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി പോലീസ് നടപടിക്കെതിരെ
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത്നിന്നും തുടങ്ങി പേട്ടക്കവല വഴി ബസ്റ്റാൻ്റ്ച്ചുറ്റി ടൗണിൽസമാപിച്ചു.
സംഘപരിവാര അജണ്ടകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയും തുറങ്കിലടച്ചും ബുൾഡോസർ രാജ് നടത്തിയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.
മനുഷ്യ രക്തത്തിന് ഗോമൂത്രത്തിന്റെ വില പോലും കൽപ്പിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. ഇത്തരക്കാരിൽ നിന്ന് മനുഷ്യത്വ വിരുദ്ധമായ നടപടികൾ ഇല്ലാതിരിക്കാൻ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി നേതൃത്വങ്ങൾ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിഎസ് അഷറഫ്, വൈസ് പ്രസിഡൻ്റ് ഷിബിഖാൻ, സെക്രട്ടറി ഷനാജ് ലത്തീഫ് , എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.