സർക്കാർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചു

സർക്കാർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ വില്ലേജിൽ കോലാഹലമേട് ഭാഗത്ത് 6,9 റീസർവേ നമ്പറുകളിൽപ്പെട്ട അഞ്ചേക്കർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം റവന്യൂ- പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ചു. കൈയ്യേറ്റം ഒഴിപ്പിച്ച സർക്കാർ വക ഭൂമി എന്ന ബോർഡും സ്ഥാപിച്ചു.  കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ പി.എസ്. സുനിൽ കുമാർ, മുണ്ടക്കയം എസ്.എച്ച്. ഒ: എം.ആർ. രാകേഷ് കുമാർ എം.ആർ , ഡെപ്യൂട്ടി തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, കൂട്ടിയ്ക്കൽ വില്ലേജ് ഓഫീസർ ഷിധ ഭാസ്‌ക്കർ , താലൂക്ക് സർവേയർ അജിത്കുമാർ എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page