എരുമേലിയിൽ സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം 23 ന് ശനിയാഴ്ച എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ

ശബരിമല തീർത്ഥാടനം: എരുമേലിയിൽ സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം 23 ന് ശനിയാഴ്ച

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം നവംബർ 23 ൻ രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയാകും. . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രതിനിധികൾ,അയ്യപ്പ സേവാ സംഘം , അയ്യപ്പ സേവാസമാജം, ജമാഅത്ത് കമ്മിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ ഓഫീസ് പ്രവർത്തിക്കും എന്നും, സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുമെന്നും , തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page