ശ്രുതിലയം – കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം 26 മുതല്‍ 30 വരെ ഇളംങ്ങുളത്ത്

ശ്രുതിലയം – കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം 26 മുതല്‍ 30 വരെ ഇളംങ്ങുളത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവം , സംസ്‌കൃതോത്സവം, സമശ്രുതി (മംഗലം കളി – പണിയ നൃത്തം – മലയപ്പുയ ആട്ടം), അറബിക് കലോത്സവം എന്നിവ സംയുക്തമായി ഒക്ടോബര്‍ 26 മുതല്‍ 30 വരെ ഇളംങ്ങുളത്ത് നടത്തും. നാല് ദിവസങ്ങളിലായി സെന്റ് മേരീസ് എച്ച്. എസ് ഇളംകുളം ,സെന്റ് മേരീസ് പാരീഷ് ഹാള്‍ ഇളംകുളം , സെന്റ് മേരീസ് എല്‍ പി എസ് ഇളംകുളം , ഹിദാത്തുല്‍ ഇസ്ലാം മദ്രസ്സ ഹാള്‍ കൂരാലി, എന്‍.എസ്.എസ്. ഹാള്‍ ഇളംകുളം , എസ്.എന്‍.ഡി.പി.ഹാള്‍ ഇളംകുളം , കെ.വി.എല്‍.പി.ജി.എസ് ഹാള്‍ ഇളംകുളം ,സെന്റ് മേരീസ് ചര്‍ച്ച് മിനി ഹാള്‍ ഇളംകുളം , കെ.വി.എല്‍.പി.ജി എസ് ഓഡിറ്റോറിയം ഇളംകുളം എന്നിവിടങ്ങളില്‍ തിരി തെളിയും. കലോത്സവത്തില്‍ ഉപജില്ലയിലെ 108 സ്‌കൂളുകളില്‍ നിന്നും നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.26 ന് ശനിയാഴ്ച രാവിലെ 10 ന് എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ജേക്കബ്ബ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. റവ. ഫാ : ഡാര്‍വിന്‍ വാലുമണ്ണില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.എ. ഇ. ഒ. എസ്. സുല്‍ഫിഖര്‍ മുഖ്യപ്രഭാഷണവും തോമസ് ജേക്കബ്ബ് ആമുഖപ്രഭാഷണവും ഹരിത സേനാംഗങ്ങളെ ആദരിക്കലും നടത്തും. റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ നാസ്സര്‍ മുണ്ടക്കയം,സിനി ആര്‍ട്ടിസ്റ്റ് ജിന്‍സി ചിന്നപ്പന്‍, റിസ്പഷന്‍ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ റോഷ്‌ന മനോജ് , പി.റ്റി.എ. പ്രസിഡന്റ് ജോമോന്‍ തോമസ്, അഖില്‍ അപ്പുക്കുട്ടന്‍, സുനില്‍കുമാര്‍ കാഞ്ഞിരമറ്റം, രാധാകൃഷ്ണന്‍ നായര്‍, രവീന്ദ്രന്‍ ഇളംകുളം,സജി, അനസ് മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും
30 ന് നടക്കുന്ന സമാപന സമ്മേളനം മാണി.സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോള്‍ അധ്യക്ഷത വഹിക്കും. സമ്മാനദാനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. തോമസ് ജേക്കബ്ബ്, അജാസ് വാരിക്കാട്ട്, സിന്ധൂ മോള്‍, റ്റോമി ജേക്കബ്ബ്, റ്റിനോ വറുഗീസ്, അനീഷാ ജെ.എ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ എ ഇ ഒ എസ്.സുല്‍ഫിക്കര്‍, തോമസ് ജേക്കബ്ബ്, നാസ്സര്‍ മുണ്ടക്കയം, റ്റിനോ വര്‍ഗീസ്, സിന്ധുമോള്‍, സരിത എന്നിവര്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page