പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും

പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും
 കോട്ടയം: പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രായപൂർത്തിയാകാത്ത ബാലികയെ  പീഡിപ്പിച്ച കേസിൽ മുണ്ടക്കയം  എരുമേലി പുഞ്ചവയൽ  കണ്ടൻകേരിൽ  തോമസ് കെ.കെ  (76) യെയാണ്  77 വർഷം കഠിന തടവും , 80,000 രൂപ പിഴയും  ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജ്  റോഷൻ തോമസ്    ശിക്ഷ വിധിച്ചത്
 പ്രതി  പിഴ അടച്ചാൽ  70,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പീഡന  പരാതിയെ തുടർന്ന് മുണ്ടക്കയം  സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ത്രിദീപ് ചന്ദ്രനാണ്  പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page