ഉന്നതി പദ്ധതിയുടെ ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് ഒന്നാം ബാച്ച് പരിശീലനം കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തി ൽ ആരംഭിച്ചു
മുണ്ടക്കയം : കേന്ദ്ര ഗ്രാമ വികസന വകുപ്പ്, കേരള സംസ്ഥാന സർക്കാർ,കുടുംബശ്രീ മിഷൻ, തൊഴിലുറപ്പ് മിഷൻ സംയുക്തമായി നടത്തപ്പെടുന്ന ഉന്നതി പദ്ധതിയുടെ ബ്ലോക്ക് തല ഫുഡ് പ്രോസസ്സിംഗ് ഒന്നാം ബാച്ച് പരിശീലനം കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തി ൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി എം ആർ,സി ഡി എസ് അധ്യക്ഷ ആശ ബിജു, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആൻസമ്മ എബ്രഹാം, കെ എൻ വിനോദ്, മായ റ്റി എൻ, കെ എസ് മോഹനൻ,കാഞ്ഞിരപ്പള്ളി ബി ഡി ഒ ഫൈസൽ, ഗ്രാമ പഞ്ചായത്ത് വി ഇ ഒ പത്മകുമാർ വി ജി, തൊഴിലുറപ്പ് വിഭാഗം എ ഇ അനൂപ് മോഹൻ, കുടുംബശ്രീ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോ ഓർഡിനേറ്റർ ജ്യോതിഷ് രാജേന്ദ്രൻ, കുടുംബശ്രീ എം ഇ സി അജീഷ് എന്നിവർ പങ്കെടുത്തു . 35 പേരടങ്ങുന്ന പരിശീലനം 2024 സെപ്റ്റംബർ 20 നു തുടങ്ങി 2024 ഒക്ടോബർ 3 നു അവസാനിക്കും