എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐ. പി ബ്ലോക്ക് ഞായറാഴ്ച നാടിന് സമർപ്പിക്കും
എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐ. പി ബ്ലോക്ക് ഞായറാഴ്ച നാടിന് സമർപ്പിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത്് സെന്ററിൽ ആരംഭിക്കുന്ന ഐ. പി ബ്ലോക്ക്, ഇരുപത്തിനാലുമണിക്കൂർ ഒ. പി സേവനം, നവീകരിച്ച ഒ. പി ഫാർമസി, ആധുനിക കണ്ണ് പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനം മുതലായവയുടെ ഉദ്ഘാടനം ഞായറാഴ്ച (സെപ്റ്റംബർ 22) രാവിലെ 11 ന് ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ജെ മോഹനൻ നിവേദനസമർപ്പണം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും