പുലിയെ കണ്ടതായുള്ള അഭ്യൂഹം വെട്ടുകല്ലാം കുഴിയിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
മുണ്ടക്കയം: പുലിയെ കണ്ടതായുള്ള അഭ്യൂഹം വെട്ടുകല്ലാം കുഴിയിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പുലിയെയും പുലിയുടെ കാൽപാടുകളും കണ്ടതായി പറയപ്പെടുന്ന സ്വകാര്യ തോട്ടത്തിൽ എത്തി പരിശോധന നടത്തി. ഒന്നാം വാർഡ് മെമ്പർ ജോമി തോമസും ഇരുപത്തിയൊന്നാം വാർഡ് മെമ്പർ ഷിജി ഷാജിയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു