കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ട് ആകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിക്കുന്ന് എസ് ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ഐ ഡി കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ് സുധാകരനും യൂണിഫോം വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, വാർഡ് അംഗം സുലോചന സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ വസന്തകുമാരി, കുടുംബശ്രീ ജില്ലാ പോഗ്രാം ഓഫീസർ ജോബി ജോൺ, ബ്ലോക്ക് കോ ഓർഡിനേറ്റർ മാർട്ടിൻ തോമസ്, കുടുംബശ്രീ ചെയർപേഴ്സൺ മാരായ അനീഷാ ഷാജി, അമ്പിളി സജീവൻ , ബ്ലോക്ക് കോർഡിനേറ്റർമാരായ ജ്യോതിഷ് രാജേന്ദ്രൻ, പ്രീതി സി എം,വിനീത കെ വി , ഹോം ഷോപ്പ് മാനേജ്മെന്റ് ടീം അംഗങ്ങളായ അജീഷ് വേലനിലം, ബിസ്മി സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു
ഗുണമേന്മ ഉറപ്പുവരുത്തിയ മായമില്ലാത്ത കുടുംബശ്രീ ഉൽപ്പന്നങ്ങളാണ് ഹോം ഷോപ്പ് പദ്ധതി വഴി വിതരണം ചെയ്യുന്നത്