മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ.
മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ.
മുണ്ടക്കയം : മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക കോസടി ഭാഗത്ത് കൊച്ചുവീട്ടിൽ ഡിന്റു കെ.ദിവാകരൻ (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി വഴിയിൽ വച്ച് കോരുത്തോട് സ്വദേശിനിയായ മധ്യവയസ്കയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ രാകേഷ് കുമാർ എം.ആർ, എസ്.ഐ വിപിൻ കെ.വി, എ.എസ്.ഐ ഉജ്ജ്വല ഭാസി, സി.പി.ഓ മാരായ ബിജി വി.ജെ, ജോൺസൺ എ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.