ലബ്ബക്കട ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മുതൽ വളഞ്ഞങ്ങാനം വരെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി
മുണ്ടക്കയം: ലബ്ബക്കട ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡരികിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയും സിഗ്‌നൽ ബോർഡുകൾ വൃത്തിയാക്കുകയും ചെയ്തു.
കനത്തമഴയെ തുടർന്ന് സിഗ്നൽ ബോർഡുകളിലും റിഫ്ലക്ടറുകളിലും പായലടിഞ്ഞും അനിയന്ത്രിതമായി കുറ്റിക്കാടുകൾ റോഡിലേക്ക് പടർന്നും വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്
എൻ. എച്ച്. 183-ൽ കുട്ടിക്കാനം മുതൽ മുറിഞ്ഞപുഴ വളഞ്ഞാങ്ങാനം വര ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.
ഇരുപതോളം വിദ്യാർത്ഥികളും നിരവധി അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, മനു റ്റി. ഫ്രാൻസിസ്, സനൂപ്കുമാർ റ്റി . എസ്, വോളന്റിയർ സെക്രട്ടറിമാരായ ഫ്രാൻസിസ് ജോർജ്, ദേവു എസ്. കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.