മുണ്ടക്കയം ഗവ: ആശുപത്രിയില്‍ അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷത്തിലധികമായി ‘ വിശ്രമത്തില്‍’
ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന സൗകര്യമൊരുക്കിയില്ല
മുണ്ടക്കയം ഗവ: ആശുപത്രിയില്‍ അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷത്തിലധികമായി ‘ വിശ്രമത്തില്‍’ മിഷ്യന്‍ പെട്ടിയിലിരിക്കുന്ന സമയത്ത് ജനപ്രതിനിധികള്‍ സ്വകാര്യ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതായി ആരോപണം.
മുണ്ടക്കയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന സൗകര്യമൊരുക്കിയില്ല. മുണ്ടക്കയം ഗവ: ആശുപത്രിക്ക് അനുവദിച്ച എക്‌സറേ മിഷ്യന്‍ ഒരു വര്‍ഷത്തിലധികമായി ‘വിശ്രമത്തില്‍’
2023 ജൂണ്‍ മാസം ആറാം തിയതിയാണ് ആശുപത്രിയില്‍ എക്സ് റേ മിഷ്യന്‍ എത്തുന്നത് ഇതിന്റെ സേവനം ഒരുവര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. എക്സ് റേ മിഷ്യന്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് എന്നാല്‍ ഒരു വര്‍ഷമായിട്ടും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെകൊണ്ട് ഇതിന് സാധിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നടപടി സ്വീകരിച്ചുവരുന്നുവെന്നാണ് അധികൃതുടെ മറുപടി. എക്സറേ സൗകര്യം ഏര്‍പ്പെടുത്താത്തതിനു പിന്നില്‍ ചില സ്വകാര്യ താല്പര്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മിഷ്യന്‍ പെട്ടിയിലിരിക്കുന്ന സമയത്ത് ജനപ്രതിനിധികള്‍ സ്വകാര്യ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതായി ആരോപണമുയരുന്നുണ്ട്. എന്നാല്‍ നോട്ടീസില്‍ പേരുണ്ടെങ്കിലും ഇവര്‍ ചടങ്ങില്‍ പങ്കെടുത്തതായി സ്ഥിരീകരണമില്ല