സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണമുന്നണിയില്‍ കലാപം പ്രമുഖ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി..?
സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്
സ്ഥാനത്തെ ചൊല്ലി ഭരണമുന്നണിയില്‍ കലാപം
പ്രമുഖ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി..?
മുണ്ടക്കയം: മലയോരമേഖലയിലെ ഒരു സര്‍വ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുന്നണിയില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കലാപമെന്ന് സൂചന.തര്‍ക്കത്തെ തുടര്‍ന്ന് പ്രാദേശിക കമ്മറ്റിയിലെ പ്രധാന ഭാരവാഹി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിനന്ും രാജിവെച്ചതായാണ് സൂചന.പീരുമേട് മണ്ഡലത്തിലുള്‍പ്പെടുന്ന കോട്ടയം ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സര്‍വ്വീസ് സഹകരണ ബാങ്കില്‍ മിന്നുന്ന വിജയമാണ് ഇപ്പോള്‍ വിവാദത്തിലായ ബാങ്കില്‍ ഭരണമുന്നണിക്കുണ്ടായത്.തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള സൗത്ത് ഗ്രാമത്തിലെ കമ്മറ്റി ഭാരവാഹിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പുപറഞ്ഞിരുന്നു. എന്നാല്‍ മുന്നണിയുടെ വിജയത്തിന് ശേഷം പാര്‍ട്ടി നിലപാട് മാറ്റി എസ്റ്റേറ്റ് യൂണിയന് രംഗത്തുള്ള മേല്‍കമ്മറ്റി അംഗത്തെ പ്രസിഡന്റാക്കുകയായിരുന്നു. ഇതോടു കൂടി പ്രാദേശിക നേതാവ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍പോലും പങ്കെടുക്കാതെ പ്രതിക്ഷേധിക്കുകയും തന്റെ സ്ഥാനം രാജിവെക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.. ഇദേഹത്തിനോട് അടുത്തു നില്ക്കു് റിട്ടേട് സര്‍ക്കാര്‍ ജീവനക്കാരനായ ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.