മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ഉടമയോടുള്ള വൈരാഗ്യം മൂലമോ….വിശദമായ പരിശോധനയ്ക്ക് നീക്കം.
മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ഉടമയോടുള്ള വൈരാഗ്യം മൂലമോ….വിശദമായ പരിശോധനയ്ക്ക് നീക്കം.. മുണ്ടക്കയം ബസ് സ്റ്റാന്റില്‍ ഇറങ്ങി ജസ്‌ന ലോഡ്ജിലെത്തണണെങ്കില്‍ നിരവധി സി സി ടി വി ക്യാമറകളുടെ പരിധികള്‍ കടന്നു വേണം എന്നാല്‍ മുന്‍ അന്വേഷണ സംഘംങ്ങള്‍ക്ക് സി സി ടി വി യില്‍ നിന്നും ജസ്‌നയുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ലെന്നാണ് ഇതുവരെ വെളിയില്‍ വന്ന വിവരങ്ങള്‍.മുണ്ടക്കയത്തെ കുപ്രസിദ്ധിയുള്ള ലോഡ്ജില്‍ കുപ്രസിദ്ധി അധികമുള്ള ജീവനക്കാരി ജോലിചെയ്ത സമയത്തുള്ള കാര്യങ്ങള്‍ നാട്ടില്‍ പാട്ടാണ്.ഈ ലോഡ്ജില്‍ നിന്നും പുറത്താക്കി കഴിഞ്ഞ് ഉടമയ്‌ക്കെതിരെ ജീവനക്കാരി പരാതി നല്‍കിയിരുന്നു ഇവര്‍ അഞ്ചുലക്ഷം രൂപയും വീടും ചോദിച്ച് ഭീക്ഷണിപ്പെടുത്തിയെന്നാണ് ലോഡ്ജ് ഉടമയുടെ പരാതി. മുന്‍ ജീവനകാരിക്ക് വേണ്ടി കേസുനടത്തുന്ന വിവരാവകാശ പ്രവര്‍ത്തകന്റെ പ്രവര്‍ത്തനങ്ങളും വിശ്വാസയോഗ്യമല്ല. ഇതൊക്കെയാണ് വെളിപ്പെടുത്തല്‍ വെക്തിവൈരാഗ്യം ആകുവാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. 2018 ഏപ്രിലില്‍ ഇതുപൊലെ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ ജസ്‌ന കേസുമായി ബന്ധപ്പെട്ട്് തെറ്റിദ്ധാരണ പരത്തിയ വേലനിലം സ്വദേശിക്കെതിയെ പോലീസ് കേസെടുത്തിരുന്നു