ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പാലാ: ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.പാലാ ഭരണങ്ങാനത്താണ് സംഭവം.കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്.പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നുവിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത് .പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മോർച്ചറിയിലേക്ക് മാറ്റി.