കാഞ്ഞിരപ്പള്ളിയിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  കപ്പാട് ക്ലമൻസ് ക്ലബ്ബിൽ വച്ച് കർഷക ദിനാഘോഷം  കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ആർ തങ്കപ്പൻ അധ്യക്ഷനായിരുന്നു ചടങ്ങിന് കൃഷി ഓഫീസർ  അർച്ചന എ കെ സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ജെസ്സി ഷാജൻ മികച്ച കർഷകരെ ആദരിച്ചു കേരള കർഷകൻ മാസികയുടെ വരിസംഖ്യ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുമി ഇസ്മായിൽനിർവഹിച്ചു,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ,  ഷക്കീല നസീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻവി.എൻ രാജേഷ്,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി ജോർജ് ചക്കാല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി മടുക്കക്കുഴി ഡാനി ജോസ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാണി ടോമി ബ്ലെസി ബിനോയി, രാജു തെക്കുംതോട്ടം, കാഞ്ഞിരപ്പള്ളി, ചടങ്ങിൽ സംബന്ധിച്ച മുതിർന്ന കർഷകൻ കെ, എൻ പ്രഭാകരൻ നായർ രേവതി ഭവനം കർഷകതൊഴിലാളി ജോമോൻജോസ് കേളിയംപറമ്പിൽ , സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട് കാർഷിക വികസന സമിതി അംഗം സിജോ പ്ലാത്തോട്ടം, റോബിൻ ജോസഫ് വെങ്ങലൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു മികച്ച കർഷകരായ കെഎം തോമസ് കറ്റോട്ട് വിഴുക്കിത്തോട്, മാത്യു ഏ.റ്റി.അമ്പാട്ട് കപ്പാട്, ജോർജ് മാത്യു കിളിരൂർ പറമ്പിൽ കുറുവാമൊഴി, ഡോമിനിക്ക് പി എ പയ്യമ്പള്ളി ചിറക്കടവ്, തങ്കപ്പൻ ജിപി പാണ പറമ്പിൽ തമ്പലക്കാട് , അൻസൽ പി നാസർ പാറക്കൽ കാഞ്ഞിരപ്പള്ളി, മികച്ച വനിതാ കർഷക സിന്ധു എംപി ചന്ദ്രവിലാസം വിഴിക്കിത്തോട്,, അൻസൽ പി നാസർ പാറക്കൽ,മികച്ച വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ സജാസ് പി എൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കാർഷിക വികസന സമിതി സബ് കമ്മിറ്റിയുടെ പ്രത്യേക പരാമർശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷകനായ ജോസഫ് ഡൊമിനിക് കാരിക്കൽ വില്ലണി തുടങ്ങിയവർ അവരുടെ കാർഷിക അറിവുകൾ പങ്കുവച്ചു, ചടങ്ങിന് കൃഷി അസിസ്റ്റന്റ് രാജിത കെ സുകുമാരൻ നന്ദി അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page