കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ
കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ
കാഞ്ഞിരപ്പള്ളി – നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവും മുൻ എം എൽ എയുമായ ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ജാതി മത ഭേദമന്യേ ആളുകളെ ചേർത്തുനിറുത്തിയ കെ പി ഷൗക്കത്തിന്റെ കരുതലിന്റെ രാഷ്ട്രീയം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ പി ഷൗക്കത്തിന്റെ പതിനാലാം അനുസ്മരണ ദിനവും, സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ് വാഴയ്ക്കൻ.
എൻ എച്ച് എ യൂ പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഫസിലി കോട്ടവാതിൽക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി ജീരാജ് , മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാല, ജമാ അത്ത് പ്രസിഡൻ്റ് അബ്ദുൾ സലാം പാറക്കൽ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സുനിൽ തേനമ്മാക്കൽ, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, രാജു തേക്കുംതോട്ടം, കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എസ് ഷിനാസ്, ഡി സി സി അംഗം രഞ്ജു തോമസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി പി ഇസ്മായേൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, അബ്ദുൽ ഫത്താക്ക്, അജ്മൽ പാറയ്ക്കൽ, ബിനു കുന്നുംപുറം, സിബു ദേവസ്യ, ദിലിപ് ചന്ദ്രൻ, നെസീമ ഹാരിസ്, ഡാനി ജോസ്, ബ്ലെസി ബിനോയി, അൻവർഷാ കോനാട്ടുപറമ്പിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽഫാസ് റഷീദ്, അസീബ് ഈട്ടിക്കൽ, നേതാക്കളായ ഷാജി ആനിത്തോട്ടം, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ,
സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ, സഫറുള്ളാ ഖാൻ, സക്കീർ കല്ലുങ്കൽ, എന്നിവർ പ്രസംഗിച്ചു.