കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കൂട്ടിക്കൽ: കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് ചോലത്തടം കാവാലി റോഡിൽ ഗതാഗതം നടത്തപ്പെട്ടു 10 മണിക്ക് മുമ്പായി തന്നെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ചോലത്തടം കാവാലി മേഖലയിൽ ശക്തമായ മഴയായിരുന്നു.