പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന്
പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന്
കാഞ്ഞിരപ്പള്ളി:
പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.
പെരുവന്താനം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഫാത്തിമ മിസ്രിയ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി ഖുര്‍ആനിലെ അധ്യായമായ ഫാത്തിഹ, ആയത്തുല്‍കുര്‍സിയ്യ് എന്നിവ അടങ്ങിയ അറബിക് കാലിഗ്രാഫി എഴുതി ഫ്രെയിം ചെയ്തു കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിക്ക് സംഭാവന ചെയ്തത്. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ചീഫ് ഇമാം ഷിഫാര്‍ മൗലവി വെള്ളിയാഴ്ച ജുമാ നമസ്‌കാരാനന്തരം ഈ കാലിഗ്രാഫി ലേലം ചെയ്തു. പരിപാലന കമ്മറ്റി മെമ്പറായ നവാസ് മടിക്കോലിപ്പറമ്പില്‍ ഇരുപത്തിയൊന്നായിരം രൂപയ്ക്ക് ഇത് ലേലം പിടിക്കുകയുമായിരുന്നു. ലേലത്തില്‍ ലഭിച്ച കിട്ടിയ ഇരുപത്തിയൊന്നായിരം രൂപ രൂപ പള്ളി സ്വരൂപിച്ച വയനാട് ദുരുതാശ്വാസ നിധിയിലേക്ക് കൈമാറി. പെരുവന്താനം സ്വദേശിയായ നവാസ് – ഷഹന ദമ്പതികളുടെ മകളായ ഫാത്തിമ മിസ്രിയ