വൈദ്യുതി മുടക്കത്തിന്റെ അറിയിപ്പ് യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി
കൂട്ടിക്കല്‍: കൂട്ടിക്കല്‍ കെ എസ് ഇ ബി സെക്ഷന് കീഴിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കത്തിന്റെ അറിയിപ്പ് യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി.പലപ്പോഴും വൈദ്യുതി മുടങ്ങുവാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് വൈദ്യുതി മുടക്കം സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നത്.ടച്ചിംഗ് വെട്ട് ഉള്‍പ്പെടെയുള്ള മുന്‍കൂട്ടി അറിയുന്ന ജോലികള്‍ നടക്കുമ്പോഴും ഇതാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്ച രാവിലെ 9.40 മുതല്‍ വൈദ്യുതി മുടങ്ങുന്നതിന്റെ അറിയിപ്പ് ജനങ്ങള്‍ക്ക് ലഭിക്കുന്നത് 9.30 ആയപ്പോഴാണ്. ഇത്തരത്തില്‍ അറിയിപ്പ് വൈകുന്നത് മൂലം ഹൗസ് കണക്ഷനുകള്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.