വയനാട് ദുരന്തനിവാരണം: സെൻട്രൽ ജമാ അത്ത് ധനശേഖരണം നടത്തി
വയനാട് ദുരന്തനിവാരണം: സെൻട്രൽ ജമാ അത്ത് ധനശേഖരണം നടത്തി
കാഞ്ഞിരപ്പള്ളി
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായമെത്തിക്കുന്നതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി.
സെൻട്രൽ ജമാഅത്തിൻ്റെ കീഴിലുള്ള 13 പള്ളികളുടെ പരിധിയിലുള്ള നാലായിരത്തിലേറെ വീടുകളിൽ നിന്നുമാണ് അഞ്ചു മണിക്കുറുകൾ കൊണ്ട് 50 ലക്ഷം രൂപയോളം സമാഹരിച്ചത്.സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ സെക്രട്ടറി അൻസാരി വാവേർ ,ഖ ജാൻജി ഷിബിലി തേനം മാക്കൽ, നൈനാർ പള്ളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി, മുഹയിദീൻ അബ്ദുൽ സമദ് മൗലവി, വിവിധ മസ്ജിദുകളുടെ പരിപാലന സമിതി ഭാരവാഹികൾ, വാളണ്ടിയർമാർ എന്നിവർ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.