കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രാത്രികാല സേവനത്തിനുള്ളത് ഒരു ഡോക്ടര്‍ മാത്രം .രോഗികള്‍ വലയുന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള​ത് ഒ​രു ഡോ​ക്ട​ർ മാ​ത്രം. എ​ന്നാ​ൽ, ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​താ​ക​ട്ടെ മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളും. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഡോ​ക്ട​റും ദു​രി​ത​ത്തി​ൽ. അ​മി​ത ജോ​ലി ഭാ​ര​മാ​ണ് രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ രാ​ത്രി ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ർ ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​യും വ​രു​ന്നു. മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ആ​കെ വേ​ണ്ട​ത് ആ​റ് ഡോ​ക്ട​ർ​മാ​രാ​ണ്. എ​ന്നാ​ൽ, ഇ​തി​നാ​യി നി​ല​വി​ൽ നാ​ലു ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ ഇ​വ​ർ​ക്ക് അ​വ​ധി എ​ടു​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. രോ​ഗി​ക​ളെ കാ​ണു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ളി​ൽ പ​റ്റി​യെ​ത്തു​ന്ന​വ​രെ​യും പോ​ലീ​സ് മെ​ഡി​ക്ക​ല്‍ കേ​സു​ക​ളെ​ടു​ക്കു​ന്ന​തും ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ര്‍ ത​ന്നെ​യാ​ണ്. അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ടെ​ത്തു​ന്ന​വ​രു​ടെ മു​റി​വ് തു​ന്നി​ക്കെ​ട്ട​ല്‍, മ​രു​ന്ന് വ​യ്ക്ക​ല്‍, നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​മി​ത സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്ന് ഒ​രു ഡോ​ക്ട​ര്‍ ത​ന്നെ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. വ​ലി​യ കേ​സു​ക​ളെ​ത്തി​യാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പ​റ​ഞ്ഞ് വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page