എം സി എഫ് ന്റെ നിര്‍മ്മാണം ടൗണ്‍ ഹാള്‍ വളപ്പില്‍ ആരംഭിച്ചു
എം സി എഫ് നിര്‍മ്മാണം തുടങ്ങി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 23 വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കുന്ന എം സി എഫ് ന്റെ നിര്‍മ്മാണം ടൗണ്‍ ഹാള്‍ വളപ്പില്‍ ആരംഭിച്ചു.
ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ്റിന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ തങ്കപ്പന്‍ തറക്കല്ലിട്ടു.പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഗംഗാധരന്‍, വി പി രാജന്‍, റോസമ്മ, അഡ്വ.പി എ ഷമീര്‍, റിജോ വാളാന്തറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി.
ചിത്രവിവരണം: കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാള്‍ വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന എം സി എഫ്പ്ലാന്റ്റിന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ തങ്കപ്പന്‍ തറക്കല്ലിടുന്നു
—