ബസിൽ കളഞ്ഞുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ
പൊൻകുന്നം : ബസിൽ കളഞ്ഞുകിട്ടിയ വജ്രാഭരണം ഉടമയുടെ കൈകളിലേൽപ്പിച്ച് ബസ് ജീവനക്കാർ. പൊൻകുന്നം കിഡ്‌സ് ആൻഡ് ഫാമിലി ദന്താശുപത്രിയിലെ ഡോക്ടറായ മോനിഷയുടെ കൈച്ചെയിനാണ് തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സെറാ ബസിൽ വച്ച് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. രണ്ടുലക്ഷം രൂപ വിലയുള്ള ആഭരണമാണിത്. ബസ് കമ്പനി ഓഫീസിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് ജീവനക്കാർ നടത്തിയ തെരച്ചിലിൽ സീറ്റിനിടയിൽ നിന്ന് ചെയിൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബംഗളുരുവിലെ ഓഫീസിൽ ആഭരണം സൂക്ഷിച്ചു. പിന്നീട് ജീവനക്കാർ ഉടമയ്ക്ക് കൈമാറി.