മലയോര പട്ടയം: ജനകീയ കണ്‍വെന്‍ഷന്‍ നാലിന് പുഞ്ചവയലില്‍
മലയോര പട്ടയം: ജനകീയ കണ്‍വെന്‍ഷന്‍ നാലിന് പുഞ്ചവയലില്‍
മുണ്ടക്കയം : മലയോരമേഖലയിലെ ജനങ്ങള്‍്ക്ക് പട്ടയം നല്‍കുന്നതിനു മുന്നോടിയായി ആരംഭിക്കുന്ന വസ്തുക്കളുടെ ഡിജിറ്റല്‍ സര്‍വ്വേ നടപടികളും , സ്‌കെച്ച് ,പ്ലാന്‍ എന്നിവ തയ്യാറാക്കുന്ന പ്രവര്‍ത്തികളുടെയും ഇത്തരം അനുബന്ധ സര്‍വ്വേ നടപടികളുടെ സുഗമമായ പൂര്‍ത്തീകരണത്തിനും പൊതുജനങ്ങളുടെ സഹകരണവും, പങ്കാളിത്തവും ഉറപ്പാക്കുന്നതിന് പട്ടയം ലഭിക്കാനുള്ള പ്രദേശങ്ങളിലെ ആളുകളെ ഉള്‍പ്പെടുത്തി ജനകീയ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് നാലാം തീയതി ഞായറാഴ്ച നാലുമണിക്ക് പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പാരിഷ് ഹാളില്‍ ചേരും.കണ്‍വെന്‍ഷന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കണ്‍വെന്‍ഷനില്‍ പട്ടയ നടപടികളില്‍ അപേക്ഷകരുടെ ഭാഗഭാഗിത്വം സംബന്ധിച്ചും, നടത്തേണ്ട ഇടപെടലുകള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതും പട്ടയ നടപടികള്‍ ഊര്‍ജ്ജിതമായും,കാര്യക്ഷമമായും, സമയബന്ധിതമായും നടത്തുന്നതിന് ഉദ്യോഗസ്ഥ സംവിധാനത്തെ സഹായിക്കുന്നതിനും നടപടിക്രമങ്ങളും, പ്രായോഗിക പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും, ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റി രൂപീകരിക്കുമെന്നും ഇത്ിനായി കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന എം എല്‍ എ ഓഫീസ് മുണ്ടക്കയം പുത്തന്‍ചന്തയിലേക്ക് മാറ്റുമെന്നും എം എല്‍ എ അറിയിച്ചു.
.