ഭൂമിക്കടിയിൽനിന്ന് മുഴക്കം; ഇഞ്ചിയാനിയിൽ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
ഭൂമിക്കടിയിൽനിന്ന് മുഴക്കം; ഇഞ്ചിയാനിയിൽ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
മുണ്ടക്കയം: ഭൂമിക്കടിയിൽനിന്ന് മുഴക്കം ഉയർന്നതിനെ തുടർന്ന് ഇഞ്ചിയാനിയിൽ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലംപാറ ഭാഗത്താണ് കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽ നിന്നു മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ന്റെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി തഹൽസിൽദാരുടെ നിർദേശപ്രകാരം മുണ്ടക്കയം വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അപകട ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായും ഇവിടുത്തെ രണ്ടു കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
താത്കാലികമായി ബന്ധു വീടുകളിലേക്ക് മാറിയ ഇവർക്ക് ഇഞ്ചിയാനി അങ്കണവാടിയിൽ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.