വീടിന് സമീപം സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പൊലീസ് പിടികൂടി
പൊൻകുന്നം: വീടിന് സമീപം സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പൊലീസ് പിടികൂടി. പൊൻകുന്നം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പൈക-ചെങ്ങളം റോഡിൽ ഉരുളികുന്നം തൈപ്പറമ്പിൽ വീടിന് സമീപത്തെ സംഭരണശാലയിൽ നിന്നാണ് വൻതോതിൽ വെടിമരുന്നും അനുബന്ധസാമഗ്രികളും കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളുടെ സംയുക്ത പരിശോധയാണ് നടത്തിയത്. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം സംബന്ധിച്ച് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വർഷങ്ങൾക്ക് മുൻപ് പടക്കനിർമ്മാണശാല സ്‌ഫോടനത്തിൽ തകർന്നിരുന്നു. വെടിക്കെട്ടിനും ആഘോഷാവസരങ്ങൾക്കും ഇവിടെ പടക്കങ്ങൾ നിർമ്മിച്ചുനൽകിയിരുന്നതായും വേണ്ട ലൈസൻസുകൾ നേടിയിട്ടില്ലെന്നും പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.