കാഞ്ഞിരപ്പള്ളിയില്‍ എം സി എഫിന്റെ നിര്‍മാണോദ്ഘാടനം നാളെ
കാഞ്ഞിരപ്പള്ളിയില്‍
എം സി എഫിന്റെ നിര്‍മാണോദ്ഘാടനം നാളെ
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ ഹരിത കര്‍മസേന ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക്ക് സൂക്ഷിക്കുന്നതിന് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടൗണ്‍ ഹാള്‍ കോമ്പൗണ്ടില്‍ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ ഒരു കോടി രൂപ മുടക്കി പണി കഴിപ്പിയ്ക്കുന്ന എം സി എഫിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ നാളെ രാവിലെ 10.30 ന് നിര്‍വഹിയ്ക്കും. വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളായ വി വി എന്‍ രാജേഷ്, ബി ആര്‍ അന്‍ഷാദ്, ശ്യാമള ഗംഗാധരന്‍, അഡ്വ.പി എ ഷമീര്‍, റിജോ വാളാന്തറ, മഞ്ജു മാത്യു,അമ്പിളി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.