മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
മണിമല : മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഭാഗത്ത് വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (28.07.24) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇയാളുടെ മുൻ ഭാര്യയും അമ്മയും താമസിക്കുന്ന വീട്ടിൽ കല്ലുമായി അതിക്രമിച്ചുകയറി ഇവരെ ചീത്ത വിളിക്കുകയും, പരിക്കുപറ്റി കട്ടിലിൽ ചികിത്സയിൽ കിടന്നിരുന്ന അമ്മയെ വലിച്ചു നിലത്തിടുകയും,ഇതില്‍ മധ്യവസ്കക്ക് സാരമായ പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയെ(മുന്‍ ഭാര്യയെ) കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇയാൾക്ക് ഇവരോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.ഐ അനിൽകുമാർ പി.എം, സി.പി.ഓ മാരായ ഷിഹാസ് പി. ജബ്ബാർ, ഗോപകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.