മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍
മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍.
മണിമല: മോഷണ കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട്ടൂര്‍ ചെറുവള്ളി അഞ്ചാനില്‍ വീട്ടില്‍ മനോഹരനെ (37)യാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 2012 ജനുവരിയില്‍ മണിമല സ്വദേശിയുടെ വീടിന് സമീപം റബര്‍ ഷീറ്റ് സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റും കുത്തി തുറന്ന് റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷന്‍ എസ്.എച്ച്.ഓ, ജയപ്രകാശ് വി.കെ , സി.പി.ഓ മാരായ ജസ്റ്റിന്‍ ജോര്‍ജ്, രവീന്ദ്രന്‍, ബിജേഷ്, സോബിന്‍ പീറ്റര്‍, ശരത്ചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.