ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും.

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും.

കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കിവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ 2024-25 അധ്യയന വർഷ പ്രവർത്തന ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സിന്ധു മോഹൻ സ്വാഗതം ആശംസിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. സാജൻ കുന്നത്ത്,ടി.ജെ മോഹനൻ,ജിജി ഫിലിപ്പ്, റ്റി.രാജൻ, ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ജോസിന
അന്ന ജോസ് , കെ.യു അലിയാർ , സിയാദ് കട്ടുപ്പാറ, ഷേർളി വർഗീസ്,സുമിന അലിയാർ തുടങ്ങിയവരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. ഷാനവാസ്, പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, കാഞ്ഞിരപ്പള്ളി ഡിഇഒ ഇ.റ്റി രാഗേഷ് കെ.എ. എസ്, കാഞ്ഞിരപ്പള്ളി എ ഇ ഓ സുൽഫിക്കർ.എസ്, സ്കൂൾ പ്രിൻസിപ്പൽ സിസി അലക്സ്, ഹെഡ്മിസ്ട്രസ് സിൽവി ഡേവിസ് തുടങ്ങിയവർ പ്രസംഗിക്കും. ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ട് ജനറൽ കോഡിനേറ്റർ പി. എ ഇബ്രാഹിംകുട്ടി കൃതജ്ഞയർപ്പിക്കും.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവുപുലർത്തുന്ന സമർത്ഥരായ വിദ്യാർത്ഥികളെ പ്രത്യേകം തെരഞ്ഞെടുത്ത് അവർക്ക് സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പുകൾ, കരിയർ ഗൈഡൻസ് ക്‌ളാസുകൾ എന്നിവയും, കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, മാനസിക-ബൗദ്ധിക നിലവാരം മെച്ചപ്പെടുത്തുന്നതിന് കൗൺസലിംഗ് സെഷനുകൾ, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന കുട്ടികൾക്കുള്ള പ്രതിഭാ പുരസ്കാരം, കോളേജ് യൂണിവേഴ്സിറ്റി തലങ്ങളിൽ റാങ്ക് നേടുന്നവർ, കലാകായിക രംഗങ്ങളിൽ ജേതാക്കളാകുന്നവർ, സ്കോളർഷിപ്പുകളും മറ്റു നേട്ടങ്ങളും കൈവരിക്കുന്നവർ തുടങ്ങിയ വിവിധ പ്രകാരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കൽ, കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ, കൾച്ചറൽ ഫെസ്റ്റിവൽ, ക്വിസ് കോമ്പറ്റീഷനുകൾ, പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ, സ്കോളർഷിപ്പുകൾക്ക് പരിശീലിപ്പിക്കൽ, പഠന- വിനോദയാത്രകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോളേജ്-സ്കൂൾ അധ്യാപകരും, മികച്ച പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടുന്ന ഒരു ടീമാണ് ഫ്യൂച്ചസ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനോടകം തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി മുന്നേറ്റം കൈവരിക്കുന്നതിന് ഈ പ്രോജക്ടിലൂടെ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page