കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി.ബസില്‍ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച ചാത്തങ്കരി തിരുവല്ല സ്വദേശിയായ ജോഷിമോന്‍ (33) എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ചത് . വിദ്യാര്‍ത്ഥിനിയുടെ ബാഗ് തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് യാത്രക്കാര്‍ ബഹളം വെക്കുകയും രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടുകയുമായിരുന്നു