ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി:
‘സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക’ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യയിൽ സംഘപരിവാർ ഭീകരർ നടത്തുന്ന ആൾക്കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം കമ്മിറ്റി പ്രിസിഡൻ്റ് അൻസാരി പത്തനാട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മോഡിയുടെ മൂന്നാമൂഴത്തെ ഭയപ്പെടുത്തിക്കൊണ്ട് ന്യൂനപക്ഷ വോട്ടുകൾ കരസ്ഥമാക്കി വളരെ പ്രതീക്ഷയോടെ വന്ന പ്രതിപക്ഷ മുന്നണികളുടെ ഈ കാര്യത്തിലുള്ള മൗനം വളരെ അപകടകരവും പ്രതിഷേധാർഹവും ആണെന്നും
വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പൊതുസമൂഹം തെരുവിലിറങ്ങണമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മണ്ഡലംസെക്രട്ടറി വിഎസ് അഷറഫ്, മണ്ഡലം വൈസ് പ്രസിഡൻ്റ് അലി അക്ബർ, മണ്ഡലം കമ്മിറ്റിയഗം സുബൈർ, മുഹമ്മദ് നൂഹ്,
എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page