തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ യു​വാ​ക്ക​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് മ​ഴ​മ​റ​യി​ടു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നി​ടെ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ യു​വാ​ക്ക​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു. കു​ള​പ്പു​റം ഒ​ന്നാം മൈ​ൽ തോ​മ്പി​ലാ​ടി ബി​നു പീ​റ്റ​ർ (39), പ​ന​ച്ചേ​പ്പ​ള്ളി പു​തു​ക്കു​ളം​പ​റ​മ്പി​ൽ സു​ധി (38) എ​ന്നി​വ​രാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ബി​നു​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന് സ​മീ​പം പാ​റ​മ​ട റോ​ഡ​രി​കി​ൽ കോ​ൺ​വെ​ന്‍റ് വ​ക തോ​ട്ട​ത്തി​ലെ 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് ഇ​രു​വ​രും വീ​ണ​ത്. കി​ണ​റ്റി​ൽ ‍പ​ത്ത​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. കാ​ടു​പി​ടി​ച്ചു​കി​ട​ന്ന തോ​ട്ട​ത്തി​ൽ ഭാ​ഗി​ക​മാ​യി മാ​ത്രം ചു​റ്റു​മ​തി​ലു​ള്ള കി​ണ​റ്റി​ൽ ബി​നു​വാ​ണ് ആ​ദ്യം വീ​ണ​ത്. ക​യ​റി​ട്ടു കൊ​ടു​ത്തു ബി​നു​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കി​ണ​റി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് സു​ധി​യും കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും സു​ധി ക​യ​റി​ലൂ​ടെ ക​ര​യ്ക്കു ക​യ​റി​യി​രു​ന്നു. ക​ല്ലു​വീ​ണ് ത​ല​യി​ൽ പ​രി​ക്കേ​റ്റ ബി​നു​വി​നെ ഫ​യ​ർ ഫോ​ഴ്സ് ക​ര​യ്ക്കു ക​യ​റ്റി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page