വട്ടക്കുഴി ജംഗ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വേണം
വട്ടക്കുഴി ജംഗ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വേണം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തോട് ചേര്‍ന്നുള്ള വട്ടക്കുഴി ജംഗ്ഷനില്‍ ശക്തി കൂടിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാറും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
കെഎംഎ ജംഗ്ഷനില്‍ എത്തി നില്‍ക്കുന്ന ടൗണ്‍ ഫീഡര്‍ 350 മീറ്റര്‍ നീളത്തില്‍ വലിച്ചാല്‍ ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനാകും.ചെട്ടിപറമ്പ് ലെയ്ന്‍, ഇല്ലത്തുപറമ്പില്‍ പടി, കൊടുവന്താനം ടോപ്പ്, പി കെ ജംഗ്ഷന്‍, പത്തേക്കര്‍ നഗര്‍ എന്നിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും.ഇത് സംബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായില്‍ കെഎസ്ഇബി അധികാരികള്‍ക്ക് നിവേദനം നല്‍കി.