കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു
നവചേതന പദ്ധതി
പഠിതാക്കളുടെ സംഗമം
കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി നഗറിൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവരെ കണ്ടെത്തി നാലാംതരം തുല്യത വിദ്യാഭ്യാസം നൽകുന്നതാണ് പദ്ധതി.
പുഞ്ചവയൽ 504 മുന്നോലി സാമൂഹിക പഠനകേന്ദ്രത്തിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സി.എം. ജാൻസി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ബ്ലോക്ക് പ്രേരക് ആർ. സന്തോഷ്, പ്രേരക് വി.സി. ശാരദ, ഇൻസ്ട്രക്ടർ പ്രബിതമോൾ എന്നിവർ പങ്കെടുത്തു.