പെരുവന്താനം പൊലീസ് സ്റ്റേഷനില്‍ അര്‍ദ്ധരാത്രിയില്‍ വെടിപൊട്ടി : പൊലീസുകാരന് സസ്‌പെന്‍ഷന്‍

പെരുവന്താനം പൊലീസ് സ്റ്റേഷനില്‍ അര്‍ദ്ധരാത്രിയില്‍ വെടിപൊട്ടി : പൊലീസുകാരന് സസ്‌പെന്‍ഷന്‍

മുണ്ടക്കയം : പെരുവന്താനം പോലീസ് സ്റ്റേഷനില്‍ പാറാവു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം പാറാവ് ഡ്യൂട്ടിയ്ക്കിടെ സര്‍വ്വീസ് പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. സംഭവത്തെ തുടര്‍ന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്തതിനാണ് സസ്‌പെന്‍ഷന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page