കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിക്ഷേധിച്ചു
കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിക്ഷേധിച്ചു
കാഞ്ഞിരപ്പള്ളി : പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ. സി. പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. ഈ സമീപനം ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും എൻ സി പി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. യോഗം സംസ്ഥാന സമിതി അംഗം പി എ താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. മിർഷാഖാൻ മങ്കാശേരി, ബഷീർ തേനംമാക്കൽ, ബീനാ ജോബി, അഫ്സൽ മഠത്തിൽ, കെ ആർ ഷൈജു, പി എ സാലു, സാദത്ത് കളരിക്കൽ,റെജി കുന്നുംപുറം, പി എം ഇബ്രാഹിം, റിന്റോ തെക്കേമുറി, റാഫി കെൻസ്, മാണി വർഗീസ്, റാണി ഫിലിപ്പ്, നിഷ തോമസ്, ഗോൺസാല തോമസ് എന്നിവർ പ്രസംഗിച്ചു.