മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി.
മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി.
മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. രണ്ടര വർഷം മുമ്പുണ്ടായ പ്രളയത്തിൽ പാലത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് നശിച്ചിരുന്നു. ഇതിനുശേഷം പാലത്തിന്റെ അറ്റകുറ്റ പണിക്കുവേണ്ടി ഫണ്ട് അനുവദിച്ചെന്നു നിരവധി നിരവധി തവണ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും പണി നടന്നിരുന്നില്ല. ഒടുവിൽ കഴിഞ്ഞദിവസം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ പരാതിയായതിനെ തുടർന്നാണ് പണി ആരംഭിച്ചത്. ആറ്റപ്പണികൾക്ക് വേണ്ടി പാലം അടച്ചതോടുകൂടി മുണ്ടക്കയം ടൗണിൽ വൻ ഗതാഗതകുരുക്കാണ് ഉണ്ടായത്. കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബൈപ്പാസ് വഴി കടത്തിവിട്ട് മുണ്ടക്കയം പോലീസ് ഗതാഗതം നിയന്ത്രിച്ചു.
അതേസമയം പാലം അടച്ചിടുമെന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പിന് മുണ്ടക്കയം പഞ്ചായത്ത് അധികൃതർ വേണ്ടത്ര പ്രചരണം കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. അടുപ്പക്കാരായ ചില മാധ്യമങ്ങൾക്ക് മാത്രം വാർത്ത കൊടുത്ത് ഇവർ ചടങ്ങ് തീർക്കുകയായിരുന്നു…