എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക്
എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക്
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചു. പനി, തലവേദ ന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധിപ്പേരാണ് ആ ശുപത്രിയിലെത്തുന്നത്. ഡെങ്കിപ്പനി ലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്.രോഗികളുടെ തിരക്ക് വർധിച്ചതോടെ മരുന്നുവിതരണ കൗണ്ടറിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയിലാണ്. ഫാർമസിയിൽ രണ്ടു പേർ മരുന്ന് വിതരണത്തിന് ഉണ്ടെങ്കിലും രാവിലെ എത്തുന്ന രോഗികൾ ക്കു മരുന്ന് വാങ്ങാൻ ക്യൂവിൽ നിന്ന് ഊഴമാകുന്നത് ഉച്ചയോടെ യാണ്. വയോധികരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്