ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളുടെ ഫെയർവെൽ ആഘോഷം
കാഞ്ഞിരപ്പള്ളി സെന്റ്ഡൊ മിനിക് സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളുടെ ഫെയർവെൽ ആഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി ജെ മോഹനൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടിഎസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി ആശംസ പ്രസംഗം നടത്തുകയും ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരകും സെൻ്റർ കോഡിനേറ്ററും ആയ ഷീബ കെ ആർ,അദ്ധ്യാപകരായ ആൻസമ്മ ടീച്ചർ,സുജ ടീച്ചർ,അമൽ സാർ, ജോർജ് സാർ,മുരളീധരൻ സാർ ,ഉല്ലാസ് കെ കെ , ഗിരിജ എന്നിവർ സംസാരിച്ചു.