മുണ്ടക്കയം ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലിക്കുന്നു
മുണ്ടക്കയം ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം പ്രവർത്തിക്കാത്തത് ഉപഭോക്താക്കളെ വലിക്കുന്നു. എടിഎം കൗണ്ടർ പുതുക്കിപ്പണിയുന്നതിന് വേണ്ടി അടച്ചിട്ട് ഇപ്പോൾ മാസങ്ങളായി. ക്യാഷ് ഡിപ്പോസിറ്റ് മെഷീനും ഇതോടൊപ്പം ആയിരുന്നു സ്ഥാപിച്ചിരുന്നത് വ്യാപാരികളും മറ്റും നിത്യേനയുള്ള സാമ്പത്തിക ഇടപാടിന് പണം നിക്ഷേപിക്കുവാൻ ഈ സി ഡി എം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ബാങ്കിനുള്ളിൽ താൽക്കാലികമായി എടിഎം മിഷൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാങ്ക് സമയത്തിന് ശേഷം ഇടപാടുകൾ സാധ്യമല്ല. അർമാണി ബാർ ജംഗ്ഷനിലാണ് മറ്റൊരു എടിഎം കൗണ്ടർ ഉള്ളത് എന്നാൽ ഇവിടെ ക്യാഷ് ഡിപ്പോസിറ്റ് മെഷീന്റെ സേവനം ലഭ്യമല്ല. നിലവിൽ ഉണ്ടായിരുന്ന എടിഎം സി ഡി എം കൗണ്ടർ മാസങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്