പാലത്തിലെ കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പിന്നിലെ ചേതോവികാരമെന്ത്
ഇരുപത്തിനാല് മണിക്കൂറും വാഹനഗതാഗതമുള്ള മുണ്ടക്കയം കോസ് വേ പാലം അടച്ചിടാതെയോ.. യാത്രികരെ കുറച്ചെങ്കിലും ബുദ്ധിമുട്ടിക്കാതെയോ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ കഴിയില്ലെന്ന സാമാന്യബോധം പ്രകടിപ്പിക്കാതെ പാലത്തിലെ കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പിന്നിലെ ചേതോവികാരമെന്ത് ..മഴപെയ്യുമ്പോള്‍ കോണ്‍ക്രീറ്റിംഗ് സാധ്യമല്ലെന്ന് അറിഞ്ഞിട്ടും രണ്ടരവര്‍ഷം പാലത്തിന്റെ നവീകരണത്തിനുവേണ്ടിയും മൂന്ന് മാസം കരാറുകാരന്‍ പണി വൈകിച്ചതിനെതിരെയും ഒരക്ഷരം ശബ്ദിക്കാതിരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും ചില സ്വയം പ്രഖ്യാപിത നവമാധ്യമങ്ങളുടെയും ശ്രമം അത്ര നിഷ്‌കളങ്കമല്ല… നേര്‍സാക്ഷി ..എഴുതുന്നു….
മുണ്ടക്കയം: ഇരുപത്തിനാല് മണിക്കൂറും വാഹനഗതാഗതമുള്ള മുണ്ടക്കയം കോസ് വേ പാലം അടച്ചിടാതെയോ.. യാത്രികരെ കുറച്ചെങ്കിലും ബുദ്ധിമുട്ടിക്കാതെയോ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ കഴിയില്ലെന്ന സാമാന്യബോധം പ്രകടിപ്പിക്കാതെ പാലത്തിലെ കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പിന്നിലെ ചേതോവികാരമെന്ത് ..മഴപെയ്യുമ്പോള്‍ കോണ്‍ക്രീറ്റിംഗ് സാധ്യമല്ലെന്ന് അറിഞ്ഞിട്ടും രണ്ടരവര്‍ഷം പാലത്തിന്റെ നവീകരണത്തിനുവേണ്ടി. .ഒരക്ഷരം ശബ്ദിക്കാതിരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും ചില സ്വയം പ്രഖ്യാപിത നവമാധ്യമങ്ങളുടെയും ശ്രമം അത്ര നിഷ്‌കളങ്കമല്ല. ഇത് നാടിന് എതിരു തന്നെയാണ്.
പാലത്തിന്റെ കോണ്‍ക്രീറ്റിന് തകര്‍ന്നു രണ്ടര വര്‍ഷമായിട്ടും ഒരിക്കല്‍ പോലും ഇതിന്റെ നവീകരകണം ആവിശ്യപ്പെടാത്ത രാഷ്ട്രീയ കക്ഷിയാണ് ഇപ്പോള്‍ ഇര വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. 24 മണിക്കൂറും വാഹന ഗതാഗതമുള്ള കോസ് വേ പാലത്തില്‍ അറ്റ കുറ്റപ്പണികള്‍ ചെയ്യണമെങ്കില്‍ പാലം അടച്ചിടാതെയോ യാത്രികരെ അല്പമെങ്കിലും ബുദ്ധിമുട്ടിക്കാതെയോ സാധ്യമല്ല എന്നിരിക്കെ എന്ത് പകരം സംവിധാനമൊരുക്കണമെന്നാണ് ഇവര്‍ പറയുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് ചെയ്യുകയും അത് ഉറയ്ക്കുന്നത് വരെ അടച്ചിടുകയും ചെയ്യുകയെന്നതല്ലാതെ ഇതിന് മറ്റു മാര്‍ഗ്ഗങ്ങളില്ല. വാര്‍ത്തയ്ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുവാനുള്ള നീക്കം മാത്രമാണ് വിമര്‍ശകര്‍ നടത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ സൈറ്റ് കൈമാറിയ ശേഷം കരാറുകാരന്‍ പണി വൈകിപ്പിച്ചപ്പോഴും ഇപ്പോള്‍ പ്രസ്തവനയിറക്കിയ രാഷ്ട്രീയപാര്‍ട്ടിക്കടക്കം മൗനമായിരുന്നു.