പാറക്കടവ് ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണം
പാറക്കടവ് ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണം
കാഞ്ഞിരപ്പള്ളി
നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവും പരിസര പ്രദേശങ്ങളും കെ എസ് ഇ ബിയുടെ ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണമെന്ന് ഉപഭോക്താക്കൾ .
നഗരത്തിൽ നിന്നും ഒരു കിലോ മീറ്റർ മാത്രം അകലമുള്ള പാറക്കടവിൽ വൈദ്യുതിയെത്തുന്നത് മൂന്നു കിലോമീറ്റർ ചുറ്റി കറങ്ങി റബ്ബർ തോട്ടത്തിന് നടുവിലൂടെയാണ്. ചെറിയ കാറ്റടിച്ചാൽ മതി പാറക്കടവിൽ വൈദ്യുതി വിതരണം തടസപ്പെടുന്ന സ്ഥിതിയാണ്. ചെട്ടിപറമ്പ് ലെയ്ൻ ,ഇല്ലത്തുപറമ്പിൽ പടി, പി കെ ജംഗ്ഷൻ, പാറക്കടവ് ടോപ്പ്, മൂന്നാം കാലാ, പത്തേക്കർ തുടങ്ങി യ ഭാഗങ്ങളിലെ നൂറുകണക്കിന് ഉപഭോക്താക്കൾക്ക് രാവും പകലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. കെ എം എ ജംഗ്ഷൻ വരെ എത്തി നിൽക്കുന്ന ടൗൺ ഫീഡർ 600 മീറ്റർ നീട്ടിയാൽ പാറക്കടവ് ഒന്ന്, രണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ എത്തിക്കാൻ കഴിയുമെന്ന് ഉപഭോക്താക്കൾ ചൂണ്ടി കാട്ടി.