ദക്ഷിണ സ്ഥാപക ദിനചാരണവും പഠനോപകരണ വിതരണവും നടത്തി.
ദക്ഷിണ സ്ഥാപക ദിനചാരണവും പഠനോപകരണ വിതരണവും നടത്തി.
മുണ്ടക്കയം : ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മേഖലയിലെ വിവിധ മദ്രസകളിൽ, ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
മദ്രസകളിൽ നടന്ന പതാക ഉയർത്തലിന് മഹല്ല് ഭാരവാഹികൾ, പി.ടി.എ പ്രതിനിധികൾ, മദ്രസാ അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.
വേലനിലം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ, മേഖല പ്രസിഡന്റ് അബ്ദുൽ സമദ് മൗലവി അൽ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്ന മേഖലാ യോഗത്തിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. കരിനിലം ജമാഅത്ത് ഇമാം ഹംദുല്ലാഹ് ബാഖവി ഉദ്ഘാടന പ്രഭാഷണം നടത്തി.
മുണ്ടക്കയം ജമാഅത്തിൽ നിന്നും ഇടക്കുന്നം ജമാഅത്തിലേക്ക് സ്ഥലം മാറി പോകുന്ന സി.കെ. ഹംസ മൗലവിക്ക് യാത്ര അയപ്പും ആദരവും നൽകി.
അബ്ദുറഹ്മാൻ മൗലവി ഹംസ മദനി, അലവി ഫൈസി, സിദ്ദീഖ് മൗലവി, സലിം സഖാഫി,നാദിർ ഷാ മൗലവി എന്നിവർ സംസാരിച്ചു.
വേലനിലം ജമാഅത്ത് പ്രസിഡണ്ട് കെ. കെ. അഷ്‌റഫ് ഉപഹാരം കൈമാറി.
മേഖലാ സെക്രട്ടറി അബ്ദുല്ല ഖാസിമി സ്വാഗതവും കെ. എൻ. എം നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.