മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ മുകളിലേക്ക് വൻമരം കടപുഴകി വീണു
മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ മുകളിലേക്ക് വൻമരം കടപുഴകി വീണു
മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് വൻമരം കടപുഴകി വീണു. രാവിലെ പതിനൊന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് സംഭവം. കാറ്റിൽ വിശ്രമ മുറിയുടെ സമീപത്ത് നിന്നിരുന്ന വലിയ മരം കെട്ടിടത്തിന്റെ ഒരു വശത്തായി പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒരു സൈഡിൽ വീണതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവം നടക്കുമ്പോൾ പോലീസുകാരും പരാതി പരിഹാരത്തിന് എത്തിയ നിരവധി ആളുകളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു നീക്കി