മുണ്ടക്കയം കോരുത്തോട് പാതയിൽ മരം വീണ് ഗതാഗതം മുടങ്ങി
മുണ്ടക്കയം കോരുത്തോട് പാതയിൽ മരം വീണ് ഗതാഗതം മുടങ്ങി
കോരുത്തോട്: മുണ്ടക്കയം പാതയിൽ മരം വീണ് ഗതാഗതം മുടങ്ങി. പനക്കച്ചിറയ്ക്ക് സമീപം പാറമട ഭാഗത്ത് റോഡ് സൈഡിൽ നിന്നിരുന്ന വലിയ പ്ലാവ് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. രാവിലെ ഏഴരയോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ ഇരു ചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ സാധിച്ചിരുന്നത്. നാട്ടുകാർ യന്ത്രവാൾ ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ് (time. 8.00 am)