അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ചു, മകൾക്ക് ദാരുണാന്ത്യം
അമ്മയും, മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ചു, മകൾക്ക് ദാരുണാന്ത്യം
കോട്ടയത്ത് കറുകച്ചാലിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.
കറുകച്ചാൽ കൂത്രപ്പള്ളിയിൽ തട്ടാരടിയിൽ ജോർജിന്റെ ഭാര്യ ജോളിയും, മകൾ നോയൽ ജോർജ്ജും (23) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.
ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.
കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം.