സി. പി. എം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി
സി. പി. എം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. കോരുത്തോട് കുഴിമാവ്, ആനക്കൽ ഭാഗത്ത് കുഴിയകത്ത് ബിജു (46) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ അവശ നിലയിൽ കണ്ടെത്തിയത്. രാവിലെ 10.30 ഓടെ പ്രഭാത ഭക്ഷണ ശേഷം മുറിയിൽ കയറി കതകടച്ചു കിടന്നു. ഉച്ചയായിട്ടും എഴുക്കാതിരുന്നതിനെ തുടർന്നു കുടുംബാംഗങ്ങൾ മുറിക്കുള്ളിൽ കയറിയപ്പോഴാണ് തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നു പറയപ്പെടുന്നു. ആത്മഹത്യകുറിപ്പും സമീപത്തു നിന്നും കിട്ടിയിട്ടുണ്ട്.