പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു വേണ്ടി വാങ്ങിയ ബലോറോ ജീപ്പ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ആശുപത്രിക്ക് കൈമാറും
കാഞ്ഞിരപ്പള്ളി: ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു വേണ്ടി വാങ്ങിയ ബലോറോ ജീപ്പ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ആശുപത്രിക്ക് കൈമാറും. ആശുപത്രിയില്‍ ചേരുന്ന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.ജോസ് കെ മാണി എംപി് വാഹനത്തിന്റെ താക്കോല്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറും.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് മണി പദ്ധതി വിശദീകരണം നടത്തും.